തൈക്കാട്ടുശ്ശേരി കവര്‍ച്ച: അന്വേഷണം വീട്ടുകാരുമായി അടുപ്പമുള്ളവരിലേക്ക്

ഒല്ലൂര്‍: തൈക്കാട്ടുശ്ശേരി കവര്‍ച്ച കേസില്‍ അന്വേഷണം വീട്ടുകാരുമായി അടുപ്പമുള്ളവരിലേക്കും നീങ്ങുന്നു. സിസിടിവി കാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സംശയമുള്ളവരെ ചോദ്യം ചെയ്തുവെങ്കിലും കാര്യമായ സൂചന ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം വീട്ടുകാരുമായി അടുപ്പമുള്ളവരിലേക്കും നീങ്ങുന്നത്. പ്രാഫഷനല്‍ സംഘമല്ല സംഭവത്തിന് പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. എസിപി വികെരാജു, ഒല്ലൂര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ എന്‍കെ ബെന്നി എന്നിവരുടെയും. സിറ്റി െ്രെകംബ്രാഞ്ച് സംഘത്തിന്റെയും നേതൃത്വത്തിലാണ് അന്വേഷണം. ഞായറാഴ്ച പട്ടാപ്പകലാണ് വടക്കൂട്ട് ബാലകൃഷ്ണന്റെ വീട്ടില്‍ നിന്ന് അമ്പത് പവന്‍ മോഷണം പോയത്. അതേസമയം നെല്ലിക്കുന്ന് സഹോദരങ്ങളുടെ വീട്ടില്‍ കഴിഞ്ഞ ദിവസം നടന്ന മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം പ്രൊഫഷനല്‍ മോഷണ സംഘങ്ങളെ കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്.  മണ്‍സൂണ്‍ കാലമായതിനാല്‍ കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മോഷണ സംഘം കടന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. മോഷണ കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയവരെയും പോലിസ് നിരീക്ഷിക്കുന്നുണ്ട്.

RELATED STORIES

Share it
Top