തേന്‍കനിയുടെ നേട്ടം തിരുവമ്പാടിക്ക് സ്വന്തം

ആലപ്പുഴ: എട്ടാം ക്ലാസിലെ അടിസ്ഥാനപാഠാവലിയിലെ വയലാ വാസുദേവന്‍പിള്ളയുടെ നാടകം തേന്‍കനി റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തില്‍ അവതരിപ്പിച്ച് ഒന്നാമതെത്തി. എച്ച്എസ്എസ് തിരുവാമ്പാടിയിലെ യുപി വിഭാഗം കുട്ടികളാണ് അവതരിപ്പിച്ചത്. അധ്വാനത്തിലൂടെ ലഭിക്കുന്ന ഫലത്തിനാണ് തേനൂറുന്ന സ്വാദുണ്ടാവുക എന്ന സന്ദേശം പകരുന്ന നാടകത്തിന് സംഗീതമൊരുക്കിയതും സംവിധാനം ചെയ്തതും മലയാളം അധ്യാപകനായ എസ് ജയചന്ദ്രനാണ്. കുട്ടികള്‍ക്കായി പൂക്കാലം എന്ന ഡോക്യുമെന്ററിയും പിന്‍വിളി, വീഡിയോ മരണം, തേന്‍തുള്ളികള്‍ എന്ന ഹ്രസ്വസിനിമകളും ജയചന്ദ്രന്‍ ചെയ്തിട്ടുണ്ട്. മികവുകളുടെ മേളയില്‍ പൂക്കാലം സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നാടകത്തിന് രംഗപടം ഒരുക്കിയത് സ്‌കൂളിലെ ചിത്രകലാധ്യാപകനായ രവികുമാറാണ്. ജയചന്ദ്രന്റെ അനിയന്‍ എസ് ജയകൃഷ്ണനാണ് നാടകത്തിലെ പാട്ടുകള്‍ പാടിയത്.

RELATED STORIES

Share it
Top