തേനി അപകടം: കുടുംബത്തിലെ നാലുപേര്‍ക്കും കണ്ണീരോടെ വിട

കൊണ്ടോട്ടി: തേനി വെത്തിലക്കുണ്ടില്‍ അപകടത്തില്‍ മരിച്ച കുടംബത്തിലെ നാലുപേരുടേയും മൃതദേഹങ്ങള്‍ അഴിഞ്ഞിലം ജുമാമസ്ജിദില്‍ ഖബറടക്കി. അഴിഞ്ഞിലം കളത്തില്‍ തൊടി അബ്ദുല്‍ റഷീദ്(42), ഭാര്യ റസീന (35), മക്കളായ ലാമിയ (13), ബാസില്‍ (12), എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ രാത്രി പത്തോടെ ഖബറടക്കിയത്. പരിക്കേറ്റ റഷീദിന്റെ മകന്‍ ഫായിസ് ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല. സമീപത്തെ അഴിഞ്ഞിലം എഎല്‍പി സ്‌കൂള്‍ മൈതാനിയില്‍ നാലുപേരുടേയും മയ്യത്ത് കിടത്തിയപ്പോള്‍ പലരും നിയന്ത്രണം വിട്ട് കരഞ്ഞു. കുടംബങ്ങളേയും കൂട്ടുകാരേയും ആശ്വസിപ്പിക്കാനാവാതെ വന്നെത്തിയവര്‍ പകച്ചു നിന്നു.
ചെന്നൈയില്‍ ആഷിഖ് എന്റര്‍ പ്രൈസസ് കമ്പനിയില്‍ സൂപ്പര്‍വൈസറായ അബ്ദുല്‍ റഷീദ് കുടംബ സമേതം കൊടൈക്കനാലില്‍നിന്ന് മടങ്ങവെയാണ് തേനി വെത്തിലക്കുണ്ടില്‍ കാര്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്സിലിടിച്ച് അപകടമുണ്ടായത്.
കാറിലുണ്ടായിരുന്ന റഷീദിന്റെ മറ്റൊരു മകന്‍ ഫായിസ്,സുഹൃത്തിന്റെ മകന്‍ ആദില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പി കെ കുഞ്ഞിലിക്കുട്ടി എംപി, ടി വി ഇബ്രാഹീം എംഎല്‍എ സ്ഥലത്തെത്തി.

RELATED STORIES

Share it
Top