തേനിയില്‍ കാട്ടുതീ: വിദ്യാര്‍ഥി മരിച്ചു

ചെന്നൈ: തേനി കുരങ്ങണിയിലെ കുളുക്ക് മലയില്‍ കാട്ടുതീ. കാട്ടുതീയില്‍പെട്ട് ഒരു വിദ്യാര്‍ഥി മരിച്ചു. ഒന്‍പത് പേര്‍ക്ക് കാട്ടുതീയില്‍ പൊള്ളലേറ്റു. 12പേരെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് രക്ഷപ്പെടുത്തി. 20പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.ട്രക്കിങ്ങിന് പോയ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. വിദ്യാര്‍ഥികള്‍ ഈറോഡ് സ്വദേശികളാണെന്നാണ് സൂചന. വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ പുറപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ നിര്‍ദേശ പ്രകാരമാണ് കേന്ദ്രം വ്യോമസേനയെ അയക്കുന്നത്. തേനി കലക്ടറുമായി സേന ആശയവിനിമയം നടത്തി.

RELATED STORIES

Share it
Top