തേഞ്ഞിപ്പലത്ത് ഭൂവുടമകളുടെ യോഗം അലങ്കോലമായി
kasim kzm2018-04-07T09:39:07+05:30
തേഞ്ഞിപ്പലം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭൂമി നഷ്ടപ്പെടുന്ന ഇരകളുടെ പരാതി കേള്‍ക്കാനും ഇരകളെ കാര്യങ്ങള്‍ പറഞ്ഞു ബോധിപ്പിക്കാനും ഡെപ്യൂട്ടി കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗം അലങ്കോലമായി. യോഗ നടപടികള്‍ പൂര്‍ത്തിയാവും മുന്‍പ് ഡെപ്യൂട്ടി കലക്ടര്‍ ഇറങ്ങിപ്പോയി. ഇന്നലെ വൈകീട്ട് മൂന്നിനു തേഞ്ഞിപ്പലം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലായിരുന്നു യോഗം വിളിച്ചുചേര്‍ത്തത്.
തേഞ്ഞിപ്പലം എസ്ഐ സി കെ നാസറിന്റെ നേതൃതത്തില്‍ പോലിസും ദ്രുതകര്‍മസേന അംഗങ്ങളും സുരക്ഷയ്ക്കായി ഹാളില്‍ എത്തിയിരുന്നു. സ്ഥലം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ തങ്ങളുടെ ആശങ്കകളും പരാതികളും ഡെപ്യൂട്ടി കലക്ടര്‍ ഡോ.ജെ ഒ അരുണിനു മുന്നില്‍ അവതരിപ്പിച്ചു. ഇതിനിടെ പോലിസിനെ ഹാളില്‍ കയറ്റിയത് ചിലര്‍ ചോദ്യംചെയ്തു. ഡെപ്യൂട്ടി കലക്ടറുടെ മറുപടി പ്രസംഗത്തില്‍ ആശങ്ക അകലാത്തതും ഏറ്റെടുക്കുന്ന ഭൂമിക്കു നല്കുന്ന വിലയുമായി പൊരുത്തപ്പെടാത്തതും ഭൂവുടമകള്‍ ചോദ്യം ചെയ്തു. ഇതിനിടെ ഡെപ്യൂട്ടി കലക്ടര്‍ ഒരുമുന്നറിയിപ്പുമില്ലാതെ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.
ഭൂവുടമകളുടെ എതിര്‍പ്പ് മറികടന്നാണു ഡെപ്യൂട്ടി കലക്ടര്‍ ഇറങ്ങിപ്പോയത്. പോലിസെത്തി സുരക്ഷാവലയം തീര്‍ത്ത് അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തില്‍ കയറ്റി വിടുകയായിരുന്നു. തേഞ്ഞിപ്പലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സഫിയ റസാഖ്, വാര്‍ഡ് മെംബര്‍ സലീം, വില്ലജ് ഓഫിസര്‍ എ ദാസന് യോഗത്തിനു നേതൃത്വം നല്കി.