തേജസ് ഫോട്ടോഗ്രാഫര്‍ സി ടി ഷരീഫിന് ജന്മനാടിന്റെ ആദരവ്

തിരുനാവായ: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഏര്‍പ്പെടുത്തിയ വിക്ടര്‍ ജോര്‍ജ് ഫോട്ടോഗ്രാഫി അവാര്‍ഡ് നേടിയ  തേജസ് ഫോട്ടോഗ്രാഫര്‍  സി ടി ഷരീഫിന് ജന്മനാടിന്റെ ആദരം. പരിസ്ഥിതി സംഘടയായ റി എക്കൗയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്വീകരണം ടി കെ അലവിക്കുട്ടി ഉദ്്ഘാടനം ചെയ്തു. പുരാവസ്തു വകുപ്പ് റിസര്‍ച്ച് അസി സ്റ്റന്റ് കെ പി സദു ഉപഹാരം സമര്‍പ്പിച്ചു. യോഗത്തില്‍ സതീഷ് ബാബു അധ്യ ക്ഷത വഹിച്ചു.
കെ വി  ഉണ്ണികുറുപ്പ് പൊന്നാട അണിയിച്ചു. കടുതിരുത്തിയില്‍ മരണപ്പെട്ട പത്രപ്രവര്‍ത്തകരയ സജി മെഗാസ് ,വിപിന്‍ ബാബു എന്നിവരുടെ നിര്യാണത്തി ല്‍ അനുശോചിച്ചു. പരിസ്ഥിതി സംഘം ജില്ല കോ ഓര്‍ഡിനേറ്റര്‍  എം പി എ ലത്തീഫ്  വിക്ടര്‍ ജോര്‍ജ് അനുസ്മരണ പ്രഭാഷണം നടത്തി. സല്‍മാന്‍ പല്ലാര്‍, കാടാമ്പുഴ മൂസ്സ ഗുരുക്കള്‍, ഇ എന്‍ അലി ചേരൂരാല്‍, വി കെഅബൂബക്കര്‍ മൗലവി, ഹൈദരാലി പൊറ്റാരത്ത്, മോനുട്ടി പൊയിലിശ്ശേരി, ജലീല്‍ വൈരങ്കോട്, സി വി കുഞ്ഞറമുട്ടി ഹാജി അബ്ദുള്‍ വാഹിദ് പല്ലാര്‍, സി വി സുലൈമാന്‍,ചിറക്കല്‍ ഉമ്മര്‍ സംസാരിച്ചു.

RELATED STORIES

Share it
Top