തേജസ് പത്രവിതരണക്കാരനെ ആക്രമിച്ച കേസ്: 5 സിപിഎമ്മുകാര്‍ക്ക് കഠിനതടവ്

തലശ്ശേരി: തേജസ് പത്രവിതരണക്കാരനെ ആക്രമിച്ചു വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് മൂന്നുവര്‍ഷം കഠിന തടവും 10000 രൂപ പിഴയും അടക്കാന്‍ അസി. സെഷന്‍സ് ജഡ്ജി അനില്‍കുമാര്‍ വിധിച്ചു. 2006 സപ്തംബര്‍ 14ന് രാവിലെ 6.30ഓടെയാണ് സംഭവം മാഹിയിലെ മാഹി മന്‍സിലില്‍ ഷഫീറിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്.
സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകരായ രജീഷ്, ജിതേഷ്, ദിലീപ് നാരായണന്‍, ഷാജി, എം വി ലജീഷ് എന്നിവരെയാണ് ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. കെ സി മുഹമ്മദ് ബഷീര്‍ ഹാജരായി.

RELATED STORIES

Share it
Top