തേജസ് കാംപയിന് തുടക്കമായി

കോഴിക്കോട്: 2018 വര്‍ഷത്തെ തേജസ് ദിനപത്രം കാംപയിന്റെ ഭാഗമായി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരെ പത്രത്തിന്റെ വരി ചേര്‍ക്കുകയും പരിചയപ്പെടുത്തുകയും ചെയ്തു. തേജസ് എംഡി ഫായിസ് മുഹമ്മദ് ജനതാദള്‍ (യുനൈറ്റഡ്) സംസ്ഥാന പ്രസിഡന്റും മാതൃഭൂമി എംഡിയുമായ എംപി വീരേന്ദ്രകുമാറിന് പത്രം കൈമാറി. സര്‍ക്കുലേഷന്‍ മാനേജര്‍ എം എ മജീദ്, പര്‍ച്ചേസ് മാനേജര്‍ കെ അബ്ദുല്‍ അസീസ് സംബന്ധിച്ചു. കഴിഞ്ഞദിവസം പ്രമുഖ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് പത്രം കൈമാറി തേജസ് ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടിയാണ് കാംപയിന്‍ ഉദ്ഘാടനം ചെയ്തത്.

RELATED STORIES

Share it
Top