തേജസ് - അല്‍ഹിന്ദ്് ലോകകപ്പ് ഫുട്‌ബോള്‍ പ്രവചന മല്‍സരം; വിജയികള്‍ക്ക് റൗണ്ട് ട്രിപ്പ് ടിക്കറ്റ് സമ്മാനിച്ചു

കോഴിക്കോട്: തേജസ് ദിനപത്രവും അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സും നടത്തിയ ലോകകപ്പ് ഫുട്‌ബോള്‍ പ്രവചന മല്‍സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. മലേസ്യ, ഖത്തര്‍, യുഎഇ രാജ്യങ്ങളിലേക്ക് റൗണ്ട് ട്രിപ്പ് യാത്രാ ടിക്കറ്റുകളാണ് അല്‍ഹിന്ദ് സമ്മാനിച്ചത്. പ്രവചന മല്‍സരത്തില്‍ അബ്ദുല്‍ ജലീല്‍ (പറപ്പൂര്‍, മലപ്പുറം), പി കെ ബഷീര്‍ (കീഴൂര്‍, കണ്ണൂര്‍), മുഹമ്മദ് ഖാസിം (ചാലിയം), കെ അബൂബക്കര്‍ (വേങ്ങര, മലപ്പുറം), സി അബ്ദുല്‍ സലാം (പെരിങ്ങളം), സി എച്ച് സഹദ് (മറ്റത്തൂര്‍) എന്നിവരാണ് വിജയികളായത്. തേജസ് ഓഡിറ്റോറിയത്തി ല്‍ നടന്ന ചടങ്ങില്‍ പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ഭാസി മലാപ്പറമ്പ്, അല്‍ഹിന്ദ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം പി മുബഷിര്‍, അല്‍ഹിന്ദ് ചീഫ് ഓപറേറ്റിങ് ഓഫിസര്‍ അഫ്‌സല്‍ റഷീദ്, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേരള ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, സംസ്ഥാന സമിതിയംഗം സി എ റൗഫ്, തേജസ് എക്‌സിക്യൂട്ടീവ്് ചെയര്‍മാന്‍ എം കെ അശ്‌റഫ്, മാനേജിങ് ഡയറക്ടര്‍ ഫായിസ് മുഹമ്മദ്, മാനേജിങ് എഡിറ്റര്‍ പ്രഫ. പി കോയ, ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി, എക്‌സിക്യൂട്ടീവ്് എഡിറ്റര്‍ പി എ എം ഹാരിസ് സംബന്ധിച്ചു. മോഹന്‍ ബഗാന്‍ ഗോള്‍കീപ്പര്‍ കെ ഷിബിന്‍രാജ്, മുന്‍ ബഗാന്‍ താരം വാഹിദ് സാലി എന്നിവരാണ് നേരത്തെ നറുക്കെടുപ്പിലൂടെ വിജയികളെ തിരഞ്ഞെടുത്തത്്. വിവിധ പുരസ്‌കാരങ്ങള്‍ നേടിയ തേജസ് മാധ്യമ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. കെ പി ഒ റഹ്മത്തുല്ല, സി ടി ഷരീഫ്, പി എച്ച് അഫ്‌സല്‍, ഷിയാമി തൊടുപുഴ, നഹാസ് എം നിസ്താര്‍, സുദീപ് തെക്കേപ്പാട്ട്, എം എം അന്‍സാര്‍, ടി പി ജലാ ല്‍ എന്നിവര്‍ക്ക് മെമന്റോയും കാഷ് അവാര്‍ഡും കൈമാറി. എട്ട് ലോകകപ്പ് ഫുട്ബാള്‍ മല്‍സരങ്ങള്‍ റിപോര്‍ട്ട് ചെയ്ത പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ഭാസി മലാപ്പറമ്പ് യുവജനങ്ങള്‍ക്ക് പ്രചോദനമാവുന്ന സംരംഭങ്ങളെ പ്രശംസിച്ചു. 1982ല്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ റിപോര്‍ട്ടിങ് അനുഭവങ്ങള്‍ അദ്ദേഹം പങ്കുവച്ചു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നൗഷാദ് തിരുനാവായ, പബ്ലിക്കേഷന്‍ മാനേജര്‍ വി എ മജീദ് സംസാരിച്ചു. പേഴ്‌സണല്‍ ആ ന്റ് മാര്‍ക്കറ്റിങ് മാനേജര്‍ വി അസ്‌ലം, ഫിനാന്‍സ് മാനേജര്‍ ജസീര്‍ ബാബു പങ്കെടുത്തു.

RELATED STORIES

Share it
Top