തേജസിനൊപ്പം

അടിയന്തരാവസ്ഥയെ ലജ്ജിപ്പിക്കുന്ന രൂപത്തി ലും ഭാവത്തിലും മനുഷ്യാവകാശലംഘനങ്ങള്‍ വ്യാപിക്കുന്നു. കേരളത്തിലെ അവസ്ഥയും വ്യത്യസ്തമല്ല. ഒരു പരിധിവരെ ജനങ്ങളുടെ നാവായി വര്‍ത്തിക്കുന്നത് ചില പത്രമാധ്യമങ്ങളാണ്. അതിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്ന തേജസ് പത്രത്തെ ശ്വാസംമുട്ടിച്ചു കൊല്ലാനുള്ള അണിയറനീക്കങ്ങള്‍ സജീവമാണ്. ദേശീയമാധ്യമങ്ങളായ ടെഹല്‍ക, ഫ്രീ പ്രസ് എന്നിവ അടച്ചുപൂട്ടിയത് ഭരണകൂട ഇടപെടലുകള്‍കൊണ്ടാണ്. തേജസ് പത്രത്തിന്റെ ഉടമകളുടെ രാഷ്ട്രീയത്തോട് അശേഷം യോജിപ്പില്ല. എന്നാല്‍, പത്രത്തിന്റെ നിലപാട് തികച്ചും വ്യത്യസ്തമാണ്. ഭരണഘടനയിലെ മൂന്നാം അധ്യായത്തിലെ അനുച്ഛേദങ്ങള്‍ക്കനുസൃതമായി കഴിഞ്ഞ 12 വര്‍ഷത്തോളം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയുടെ ജിഹ്വയായി മാറിയ തേജസ് അടച്ചുപൂട്ടുന്നത് പ്രധാനമായും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവേചനത്തിന്റെ ഭാഗമാണ്. ഇത് അനുവദിക്കാന്‍ വയ്യ. സ്വതന്ത്ര മാധ്യമസ്ഥാപനങ്ങളായ ലോക്‌നീതി, സിഎസ്ഡിഎസ്, എബിപി എന്നിവ നടത്തിയ 'മൂഡ് ഓഫ് ദി നാഷന്‍' സര്‍വേയില്‍ 2019 പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 145 മുതല്‍ 150 സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്നു കണ്ടെത്തിയിരിക്കുന്നു. ഇതിനെ മറികടക്കാന്‍ കേരളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ഗീയവികാരം ആളിക്കത്തിച്ച് ഏതാനും സീറ്റുകള്‍ കൂടി കരസ്ഥമാക്കാനുള്ള നെട്ടോട്ടത്തിലാണ് അമിത്ഷാ ഉള്‍പ്പെടെയുള്ള ബിജെപി നേതൃത്വം. ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം പരിമിതമായെങ്കിലും ഇവിടെ നിലനിര്‍ത്താന്‍ തേജസ് പത്രത്തിന്റെ സാന്നിധ്യം വര്‍ത്തമാനകേരളത്തിന്റെ അനിവാര്യതയായി മനുഷ്യാവകാശപ്രവര്‍ത്തകര്‍ കാണുന്നു.

RELATED STORIES

Share it
Top