തെളിവൊന്നും ലഭിച്ചിട്ടില്ല, ജെസ്‌നയ്ക്കായി അന്വേഷണം തുടരുന്നുവെന്ന് സര്‍ക്കാര്‍കൊച്ചി: ജെസ്‌നയെ കാണാതായതുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം കാര്യക്ഷമമായിത്തന്നെ പുരോഗമിക്കുകയാണെന്നും വ്യക്തമായ സൂചന നല്‍കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഷോണ്‍ ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് വിശദീകരണം. എന്നാല്‍ ഇതുവരെ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
കേസില്‍ ഇതുവരെ 250 ഓളം പേരെ ചോദ്യം ചെയ്യുകയും ഒരുലക്ഷത്തോളം ഫോണ്‍ രേഖകള്‍ പരിശോധിക്കുകയും ചെയ്‌തെന്ന് സര്‍ക്കാര്‍ അറിയിച്ചു. 130 ലേറെ പേരുടെ മൊഴി രേഖപ്പെടുത്തി. ജെസ്‌നയെ സംസ്ഥാനത്തിനു പുറത്തു കണ്ടതായ പല വിവരങ്ങളും ലഭിച്ചിരുന്നുവെങ്കിലും  പലതും അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞതായും സര്‍ക്കാര്‍ ്അറിയിച്ചു. ജെസ്‌നയ്ക്കുവേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തിരച്ചില്‍ തുടരുന്നതായും അന്വേഷണസംഘം അറിയിച്ചു.

RELATED STORIES

Share it
Top