തെലങ്കാന: 10 കോടിയുടെ കള്ളപ്പണം പിടിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ അദീലാബാദ് ജില്ലയില്‍ 10 കോടി രൂപയുടെ കള്ളപ്പണം പോലിസ് പിടിച്ചെടുത്തു. രണ്ടു പേരെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര അതിര്‍ത്തിയിലെ പിപ്പര്‍വാട ചെക്‌പോസ്റ്റിലാണ് കാറില്‍ നിന്നു പണം പിടികൂടിയതെന്ന് ഡിഎസ്പി നരസിംഹ റെഡ്ഡി പറഞ്ഞു. ഡിസംബര്‍ 7നു നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതു തടയുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

RELATED STORIES

Share it
Top