തെലങ്കാന വോട്ടര്‍പ്പട്ടികയില്‍ 190 റോഹിന്‍ഗ്യര്‍

ഹൈദരാബാദ്: റോഹിന്‍ഗ്യരെന്ന് കരുതുന്ന 190 ആളുകളുടെ പേരുകള്‍ തെലങ്കാനയിലെ വോട്ടര്‍പ്പട്ടികയില്‍ കണ്ടെത്തി. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ലഭിച്ച ഇവരുടെ പട്ടിക വരണാധികാരിക്കും സഹവരണാധികാരികള്‍ക്കും പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
റോഹിന്‍ഗ്യരുടെ പേരുകള്‍ അധികൃതര്‍ നീക്കംചെയ്തു വരികയാണ്. 25 പേരുകള്‍ പട്ടികയില്‍ നിന്ന് ഇതിനകം നീക്കംചെയ്തിട്ടുണ്ട്. രണ്ടാമത്തെ അനുബന്ധ വോട്ടര്‍പ്പട്ടിക എത്തുന്നതിനു മുമ്പ് ബാക്കിയുള്ള പേരുകളും നീക്കംചെയ്യുമെന്ന് അധികൃതര്‍ പറഞ്ഞു.
ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനിലെ വോട്ടര്‍പ്പട്ടികയിലാണ് റോഹിന്‍ഗ്യരുടെ പേരുകള്‍ കണ്ടെത്തിയത്. കോര്‍പറേഷന്‍ പരിധിയില്‍ 3.600 റോഹിന്‍ഗ്യരുണ്ട്. ഇവര്‍ യുനൈറ്റഡ് നാഷന്‍സ് ഹൈക്കമ്മീഷനര്‍ ഫോര്‍ റഫ്യൂജിസ് കാര്‍ഡുടമകളാണ്.

RELATED STORIES

Share it
Top