തെലങ്കാനയില്‍ വിശാല സഖ്യ ചര്‍ച്ച വഴിമുട്ടി: സിപിഐ

ന്യൂഡല്‍ഹി: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള നിര്‍ദിഷ്ട വിശാല സഖ്യ ചര്‍ച്ച സീറ്റ് പങ്കുവയ്ക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ വഴിമുട്ടിയെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി. തെലങ്കാനയിലെ 119 നിയമസഭാ സീറ്റുകളിലേക്ക് ഡിസംബര്‍ ഏഴിനാണ് തിരഞ്ഞെടുപ്പ്. സീറ്റ് പങ്കുവയ്ക്കല്‍ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്. ഇതുവരെ സീറ്റ് പങ്കുവയ്ക്കുന്നതില്‍ സമവായത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് 75 സീറ്റുകളില്‍ മല്‍സരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സഖ്യം യാഥാര്‍ഥ്യമായാല്‍ ടിആര്‍എസിന് വളരെ ശക്തിയേറിയ മല്‍സരത്തെ നേരിടേണ്ടിവരുമെന്നും റെഡ്ഡി പറഞ്ഞു. സിപിഐ 12 മണ്ഡലങ്ങളില്‍ മല്‍സരിക്കാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒമ്പതു മണ്ഡലങ്ങളില്‍ വിജയസാധ്യത കൂടുതലാണ്. അതുകൊണ്ട്
ഇൗ മണ്ഡലങ്ങള്‍ വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്നും റെഡ്ഡി പറഞ്ഞു.

RELATED STORIES

Share it
Top