തെലങ്കാനയിലെ പടക്കശാലയില്‍ പൊട്ടിത്തെറി; 11 മരണം

വാറങ്കല്‍: തെലങ്കാനയിലെ പടക്കനിര്‍മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 11 പേര്‍ മരിച്ചു. മരണപ്പെട്ടവരിലധികവും സ്ത്രീകളാണ്. കൊട്ടിലിങ്ക ല മേഖലയില്‍ ബുധനാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അപകടം. രണ്ടു സ്‌ഫോടനങ്ങളാണ് ഉണ്ടായത്.
പരിക്കേറ്റ അഞ്ചു പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം കാരണമെന്ന നിഗമനത്തിലാണ് പോലിസ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികില്‍സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലാണ്.  കൊല്ലപ്പെട്ടവരുടെ കുട്ടികളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കുമെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു.

RELATED STORIES

Share it
Top