തെറ്റുകാരനല്ല; പോലിസ് മനപ്പൂര്‍വം കുറ്റക്കാരനാക്കി: അമീറുല്‍

ഇസ്‌ലാംകൊച്ചി: —ഞാന്‍ തെറ്റുകാരനല്ല; നിരപരാധിയായ എന്നെ പോലിസ് മനപ്പൂര്‍വം കുറ്റക്കാരനാക്കി. കുറ്റക്കാരനാണെന്ന് വിധിച്ചതിനു ശേഷം എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് ക്ഷോഭിച്ച് ശബ്ദമുയര്‍ത്തിയാണ് അമീറുല്‍ ഇസ്‌ലാം മറുപടി പറഞ്ഞത്. വിധി പ്രസ്താവം കേള്‍ക്കാനായി രാവിലെ കോടതിയിലെത്തിച്ച അമീറുല്‍ ഇസ്‌ലാം ദ്വിഭാഷിയുടെ സഹായത്തോടെയാണ് വിധിയിലെ പ്രസക്ത ഭാഗങ്ങള്‍ മനസ്സിലാക്കിയത്. എങ്കിലും കാര്യമായ വികാരപ്രകടനങ്ങളൊന്നും ആദ്യം ആ മുഖത്തുണ്ടായില്ല. വന്‍ പോലിസ് അകമ്പടിയോടെയാണ് പ്രതിയെ കോടതിയില്‍ എത്തിച്ചത്. തുടര്‍ന്ന് പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരുന്ന പ്രതിയെ തന്റെ ചേംബറിനടുത്തേക്ക് കൊണ്ടുവരാന്‍ ജഡ്ജി ആവശ്യപ്പെടുകയായിരുന്നു. അഭിഭാഷക എന്‍ പി ആശ കോടതിയുടെ കണ്ടെത്തലുകള്‍ ഹിന്ദിയില്‍ പ്രതിക്ക് പരിഭാഷപ്പെടുത്തി. ചെയ്ത കുറ്റങ്ങള്‍ ഓരോന്നായി തര്‍ജമ ചെയ്യുമ്പോഴും താന്‍ കുറ്റക്കാരനല്ല. താന്‍ കൊന്നിട്ടില്ല. തന്നെ നിര്‍ബന്ധിച്ച് പോലിസ് കൊണ്ടുവന്നതാണ് എന്നൊക്കെ ശബ്ദമുയര്‍ത്തി അമീര്‍ പറയുന്നുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ അറസ്റ്റിലാവുമ്പോള്‍ മെലിഞ്ഞ് ശോഷിച്ച ശരീരപ്രകൃതിയായിരുന്നെങ്കിലും ഇന്നലെ കോടതിയിലെത്തിച്ചപ്പോള്‍ ആള്‍ ആകെ മാറിയിരുന്നു. അല്‍പം തടിച്ചതിനാല്‍ പോലിസുകാര്‍ വാങ്ങി നല്‍കിയ ഷര്‍ട്ട് ധരിച്ചാണ്  അമീറുല്‍ ഇസ് ലാം ഇന്നലെ കോടതിയില്‍ എത്തിയത്.

RELATED STORIES

Share it
Top