തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ ഇസ്്‌ലാമിനെക്കുറിച്ച് പഠിക്കണം: ഹമീദലി ശിഹാബ് തങ്ങള്‍കോഴിക്കോട്: ഖുര്‍ആനിക വചനങ്ങളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്ത് ഇസ്്‌ലാം ഭീകരമതമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യാപകമായ നീക്കങ്ങളാണ് രാജ്യത്തിനകത്തും പുറത്തും സജീവമായി നടക്കുന്നതെന്ന് എസ്‌കെഎസ്എസ്എഫ്  സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് ശംസുല്‍ ഉലമാ നഗറില്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച 15ാമത് റമദാന്‍ പ്രഭാഷണത്തിന്റെ മൂന്നാം ദിവസത്തെ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്്‌ലാമിനെക്കുറിച്ച് സമൂഹത്തില്‍ ഭീതജനിപ്പിക്കാന്‍ ബോധപൂര്‍വ്വകമായ ശ്രമം നടത്തുന്നവര്‍ക്ക് ചില ഒളിയജണ്ഡകളുണ്ട്. എന്നാല്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടവര്‍ ഇസ്്‌ലാമിനെക്കുറിച്ച് പഠിക്കാനുള്ള ഹൃദയവിശാലത കാണിക്കണം. അതിനു വേണ്ടി സമയം ചെലവഴിക്കുന്നവര്‍ക്ക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മതമാണ് ഇസ്്‌ലാം എന്ന് കണ്ടെത്താനാവുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സമസ്ത കേന്ദ്ര മുശാവറ അംഗം എ വി അബ്ദുറഹ്്മാന്‍ മുസ്്‌ലിയാര്‍ അധ്യക്ഷനായി. അന്‍വര്‍ മുഹ് യുദ്ദീന്‍ ഹുദവി ആലുവ ‘’ദജ്ജാലിന്റെ ആഗമനം ആസന്നമായോ’’എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. എപിപി തങ്ങള്‍ കാപ്പാട് പ്രാര്‍ഥന നടത്തി. വാഴ്ത്താം പ്രപഞ്ചനാഥനെ എന്ന പ്രഭാഷണ വിസിഡി ഹമീദലി തങ്ങള്‍ എന്‍ എം ശംസുദ്ദീന്‍ ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. മലയമ്മ അബൂബക്കര്‍ ഫൈസി ആമുഖപ്രഭാഷണം നടത്തി. മുസ്തഫ മുണ്ടുപാറ, ഒ പി അഷ്‌റഫ്, പി വി ഷാഹുല്‍ ഹമീദ്, ആര്‍ വി സലീം, റഫീഖ് മാസ്റ്റര്‍ പെരിങ്ങളം, സി എ ശുകൂര്‍ മാസ്റ്റര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top