തെറ്റായ വൈദ്യപരിശോധനാ റിപോര്‍ട്ട് ; യുവാവിന് ജോലി നഷ്ടമായിഹരിപ്പാട്: മെഡിക്കല്‍ പരിശോധനയില്‍ മാരകരോഗമെന്ന തെറ്റായ വിവരം നല്‍കിയതിനെ തുടര്‍ന്ന് യുവാവിന്റെ വിദേശ ജോലി നഷ്ടമായി. മുതുകുളം ചൂളത്തെരുവ് പ്രസന്ന ഭവനത്തില്‍ പ്രതീഷ് പ്രസന്നനാണ് കുവൈത്തില്‍ ലഭിക്കുമായിരുന്ന മികച്ച ജോലി നഷ്്ടമായത്. കുവൈത്ത് എംബസിയുടെ അംഗീകാരത്തോടെ എറണാകുളം രവിപുരത്ത് പ്രവര്‍ത്തിക്കുന്ന മെഡിവിഷന്‍ സ്‌കാന്‍ ആന്റ് ഡയഗ്നോസ്റ്റിക് റിസര്‍ച്ച് സെന്ററില്‍ മെഡിക്കല്‍ പരിശോധന നടത്തിയിരുന്നു. ഹെപറ്റൈറ്റിസ് (മഞ്ഞപ്പിത്തം) പിടിപെട്ടിട്ടുണ്ടെന്നായിരുന്നു റിപോര്‍ട്ട്. എന്നാല്‍, മറ്റു രണ്ടു ലാബുകളിലും കുവൈത്ത് എമ്പസി അംഗീകാരമുള്ള മറ്റൊരു ലാബിലും പരിശോധന നടത്തിയെങ്കിലും രോഗമൊന്നും കണ്ടെത്താനായില്ല. 12000 രൂപയാണു മെഡിവിഷന്‍ ഫീസായി വാങ്ങിയത്. ഒന്നുകൂടി പരിശോധന നടത്തി സ്ഥിരീകരണം ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ തയ്യാറായില്ലെന്നും യുവാവ് പറഞ്ഞു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് പ്രതീഷ്.

RELATED STORIES

Share it
Top