തെരുവ് നായയുടെ കടിയേറ്റ് എട്ടുപേര്‍ക്ക് പരിക്ക്‌

വടകര : അഴിയൂര്‍ കോറോത്ത് റോഡില്‍ തെരുവു നായ കടിച്ച് എട്ടുപേര്‍ക്ക് പരിക്കേറ്റു. കൊടക്കാട്ട് കണ്ടി കുമാരന്‍ (75), കുനിയില്‍ രവിത (30), വമ്മേര ഫജര്‍ (9), മണിയോത്ത് സാബിത്ത് (8), കളരിപറമ്പത്ത് പൂക്കോയ (62), മറിയുമ്മ പാരസൈസ് (68), സലിം ചാലിയാട്ട് (42), അശ്വിന്‍ കുനിയില്‍ (5) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ അഞ്ചുപേരെ തലശേരി ജനറല്‍ ആശുപത്രിയിലും, രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് കോറോത്ത് റോഡില്‍ തെരുവുനായ കണ്ണില്‍ കണ്ടവരെയൊക്കെ കടിച്ചത്. മദ്രസ വിട്ടു പോവുന്ന കുട്ടികളെയാണ് തെരുവുനായ ആദ്യം ആക്രമിച്ചത്. കൈക്കും കാലിനുമാണ് മിക്ക കുട്ടികള്‍ക്കും പരിക്കേറ്റത്. ഇതിന് ശേഷം മറ്റുള്ളവരെയും നായ ആക്രമിക്കുകയായിരുന്നു. അഴിയുര്‍ കോറോത്ത് റോഡ് ഭാഗങ്ങളിലെ രൂക്ഷമായ തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ഏറെ കാലമായി ആവശ്യപ്പെടുന്നുണ്ട്.

RELATED STORIES

Share it
Top