തെരുവു നായകളുടെ വിഹാര കേന്ദ്രമായി അച്യുതന്‍ ഗേള്‍സ് സ്‌കൂള്‍കോഴിക്കോട്: ക്ലാസ് മുറികളില്‍ മാലിന്യം കൂട്ടിയിട്ടതിനെ തുടര്‍ന്ന് അച്യുതന്‍ ഗേള്‍സ് സ്—കൂളിലെ വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറിയില്ല. ഇന്നലെ രാവിലെ സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളാണ് അസഹനീയമായ ദുര്‍ഗന്ധം പരന്നതോടെ ക്ലാസില്‍ കയറുന്നതിന് വിമുഖതകാണിച്ചത്. തുടര്‍ന്ന് പകരം സംവിധാനം ഒരുക്കിയാണ് ക്ലാസ് ആരംഭിച്ചത്. രണ്ടാം നിലയില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട ക്ലാസ് മുറികള്‍ തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രമായിരിക്കുകയാണ്. സര്‍ക്കാരിന്റെ കീഴില്‍ പ്രവേശനോത്സവ പരിപാടികള്‍ ആഘോഷിക്കുന്ന സന്ദര്‍ഭത്തിലാണ് മാലിന്യവും തെരുവ് നായ്ക്കളുടെ സാന്നിധ്യവും വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയാകുന്നത്. മാലിന്യം നീക്കം ചെയ്യാത്ത സാഹചര്യത്തില്‍ ആരോഗ്യ ഭീഷണികളും സ്‌കൂളില്‍ ഉണ്ട്. എന്നാല്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനോ സ്‌കൂള്‍ സംരക്ഷിക്കുന്നതിനോ ജീവനക്കാരോ ഉദ്യോഗസ്ഥരോ സ്‌കൂളില്‍ ഇല്ലെന്ന്്‌വിദ്യാര്‍ഥികള്‍ പറയുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി അധ്യാപക, രക്ഷിതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. സ്‌കൂളില്‍ സുരക്ഷാ ജീവനക്കാരില്ലെന്നതും ചര്‍ച്ചയ്ക്കിടയാക്കിയിട്ടുണ്ട്. സ്‌കൂള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച നാലുകോടി ഫണ്ടുപയോഗിച്ച് നവീകരണ പ്രവൃത്തി നടപ്പാക്കാനും സ്‌കൂളിനു കഴിഞ്ഞിട്ടില്ല. ഹയര്‍സെക്കന്‍ഡറി റീജിനല്‍ ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ചു. മാലിന്യ പ്രശ്—നവുമായി ബന്ധപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറോട് വിദ്യാഭ്യാസ മന്ത്രി റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്്.

RELATED STORIES

Share it
Top