തെരുവുവിളക്കുകള്‍ കണ്ണടച്ചു; ജനം ദുരിതത്തില്‍

ഇരിക്കൂര്‍: കൂടാളി പഞ്ചായത്തിലെ ആയിപ്പുഴ സെന്‍ട്രല്‍ ജങ്ഷനില്‍ തെരുവുവിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായി. കാലവര്‍ഷവും റമദാനും പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ മേഖലയില്‍ തെരുവു വിളക്കുകള്‍ കത്താത്തത് പ്രദേശവാസികള്‍ക്കും നാട്ടുകാര്‍ക്കും ദുരിതമായിട്ടുണ്ട്. ജനവാസ കേന്ദ്രവും വ്യാപാര കേന്ദ്രവുമായ ആയിപ്പുഴ മേഖലയിലെ കത്താത്ത തെരുവുവിളക്കുകള്‍ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി കത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി യൂനിറ്റ് യോഗം ആവശ്യപ്പെട്ടു. കുന്നത്ത് മേമി ഹാജി അധ്യക്ഷത വഹിച്ചു. കെ വി മാമു, കെ ടി ഖാദര്‍, സി സി മുജീബ്, കെ മുസ്തഫ, പി എം കാസിം, വി ഹനീഫ,  സംസാരിച്ചു.

RELATED STORIES

Share it
Top