തെരുവുവിളക്കണഞ്ഞിട്ട് ഒരുമാസം: അധികൃതര്‍ക്ക് കുലുക്കമില്ല

കൊല്ലങ്കോട്: തെരുവ് വിളക്കുകള്‍ കണ്ണടച്ചിട്ട് മാസം ഒന്നു കഴിഞ്ഞിട്ടും പരിഹാരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് താല്‍പര്യമില്ല. വടവന്നൂര്‍ പഞ്ചായത്തിലെ ആറ്, ഏഴ്, എട്ട് വാര്‍ഡുകളിലെ തെരുവിളക്കാണ് ഒരുമാസമായി തകരാറിലായത് കാരണം കത്താത്തത്.
ഇവിടങ്ങളില്‍ രാത്രിയില്‍ കാട്ടുപന്നി അടക്കമുള്ള വന്യജീവി അക്രമണം പതിവാണ്. നേരത്തെ ചെയ്ത പ്രവൃത്തിയുടെ പണം നല്‍കാത്തതിനാല്‍, കരാറുകാരന്‍ ബള്‍ബുകള്‍ നന്നാക്കത്തതാണ് തെരുവ് വിളക്ക് കത്താതിരിക്കാന്‍ കാരണം. ഊട്ടറ മലയാമ്പള്ളം പാതയിലും കാരപ്പറമ്പ്‌സതം പാതയിലും ശാസ്ത്രീ റോഡിലെയും തെരുവിളക്കുകളാണ് പ്രകാശിക്കാത്തത്.
തെരുവിളക്ക് എത്ര പോസ്റ്റില്‍ സ്ഥാപിച്ചിട്ടുണ്ടെന്ന കണക്കനുസരിച്ചാണ് പഞ്ചായത്ത് ബില്‍ അടയ്‌ക്കേണ്ടത്. പ്രകാശിച്ചില്ലങ്കിലും മാസന്തോറും ബില്‍ അടയ്ക്കണം. കേടായ ബള്‍ബുകള്‍ മാറ്റുന്നതും മെയിന്റന്‍സും കരാറുകരാണ് ചെയ്യേണ്ടത്.
പല തവണ പഞ്ചായത്തംഗങ്ങളേയും ഭരണസമിതി ഓഫിസ് ജീവനക്കാരേയും വിവരം അറിയിച്ചെങ്കിലും നാളിതു വരെ ഒരു നടപടിയും ഉണ്ടായില്ല.
കരാറുകാരനുമായി ബന്ധപ്പെട്ടപ്പോള്‍ കഴിഞ്ഞ തവണ ചെയ്ത പണികളുടെ ബില്‍ ഇതുവരെ പഞ്ചായത്ത് അനുവദിച്ച് തന്നിട്ടില്ലന്നും അതുകിട്ടിയാല്‍ മാത്രമേ പണികള്‍ ചെയ്യാന്‍ കഴിയൂ എന്നുമാണ് പറയുന്നത്. പഞ്ചായത്തും കരാറുകാരനും തമ്മിലുള്ള തര്‍ക്കത്തില്‍ പ്രദേശവാസികളാണ് ബുദ്ധിമുട്ടിലാവുന്നത്.

RELATED STORIES

Share it
Top