തെരുവുനായ: നടപടി സ്വീകരിക്കണം

തിരുവനന്തപുരം: തെരുവുനായ നിയന്ത്രണത്തിന് ഗ്രാമപ്പഞ്ചായത്തുകള്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ മാഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തെരുവുനായ വന്ധ്യംകരണത്തിനുള്ള നടപടികള്‍ക്കായി തദ്ദേശസ്ഥാപനങ്ങള്‍ കുടുംബശ്രീയുടെ എബിസി മൈക്രോ യൂനിറ്റുകളെ അടിയന്തരമായി ചുമതലപ്പെടുത്തണം. പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിന് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ ഉപസമിതി രൂപീകരിച്ചിട്ടില്ലാത്ത തദ്ദേശസ്ഥാപനങ്ങള്‍ ഉടന്‍ രൂപീകരിക്കണം. ഉപസമിതി രണ്ടാഴ്ചയിലൊരിക്കല്‍ യോഗംചേര്‍ന്ന് പദ്ധതി പുരോഗതി വിലയിരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ മാസവും മൂന്നിനകം നടപടികളുടെ റിപോര്‍ട്ട് പഞ്ചായത്ത് ഡയറക്ടറുടെ ഓഫിസില്‍ ഇതുമായി ബന്ധപ്പെട്ട സെക്ഷനിലെ ഇ-മെയില്‍ വിലാസത്തില്‍ (റശൃലരീേൃീളുമിരവമമേരേലെരശേീി@ഴാമശഹ.രീാ) നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top