തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റ ബിജുവിന് 14.74 ലക്ഷം

തൃശൂര്‍: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് തെരുവ് നായയുടെ ആക്രമണത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ വാച്ച് റിപ്പയര്‍ക്ക് മാള ഗ്രാമപഞ്ചായത്ത് 14,74,500 രൂപ നഷ്ടപരിഹാരം അനുവദിച്ചു. കല്ലേറ്റുംകര പാറയ്ക്കല്‍ വീട്ടില്‍ പി എസ് ബിജുവിന് 1874500 രൂപ നഷ്ടപരിഹാരം അനുവദിക്കാന്‍ ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി ഉത്തരവിട്ടിരുന്നു.
എന്നാല്‍ തുക അനുവദിക്കുന്നതിനുപകരം സര്‍ക്കാര്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബിജുവിന് തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്‌ട്രേഡോഗ് ഫ്രീ മൂവ്‌മെന്റ് സെക്രട്ടറി ഡോ. ജോര്‍ജ് സ്ലീബ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.
പരാതിയുടെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം രണ്ടാഴ്ചക്കകം അനുവദിക്കാന്‍ കമ്മീഷന്‍ ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി മോഹന്‍ദാസ് ചീഫ് സെക്രട്ടറിക്കും തദ്ദേശ സ്വയം ഭരണ സെക്രട്ടറിക്കും ഉത്തരവ് നല്‍കി. തുടര്‍ന്ന് മാര്‍ച്ച് 20 ന് പഞ്ചായത്തില്‍ ലഭ്യമായ 1474500 രൂപ ബിജുവിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായി മാള ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

RELATED STORIES

Share it
Top