തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി പനമരം സിഎച്ച്‌സിയും പരിസരവും

പനമരം: പനമരം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ രോഗികള്‍ക്കും ജീവനക്കാര്‍ക്കുമൊപ്പം തെരുവ് നായ്ക്കളും. നേരത്തെ ആശുപത്രിക്ക് പുറത്തായിരുന്നു ശല്യമെങ്കില്‍ ഇപ്പോള്‍ പരിശോധന മുറിയിലുള്‍പ്പടെ നായ്ക്കള്‍ വിലസുകയാണ്. രോഗികള്‍ക്ക് ദുരിതമായി മാറിയിട്ടും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. രോഗികള്‍ക്ക് കുടിക്കാനായി സജ്ജീകരിച്ച കുടിവെള്ള യൂനിറ്റിന് സമീപമാണ് ദിവസങ്ങളായി ഒരു തെരുവ് നായ അന്തിയുറങ്ങുന്നത്. ഫര്‍ണിച്ചറുകള്‍ ഉള്‍പ്പടെ കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്.
വൈകുന്നേരമായാല്‍ ചികില്‍സയില്‍ കഴിയുന്ന രോഗികള്‍ക്കോ കൂട്ടിരിപ്പുകാര്‍ക്കോ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. തെരുവ്‌നായശല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പല തവണ ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ചികില്‍സയില്‍ കഴിയുന്നവര്‍ പറയുന്നു. ആശുപത്രിയിലെ ജീവനക്കാര്‍ക്കും തെരുവ് നായശല്യം ദുരിതം വിതക്കുകയാണ്.

RELATED STORIES

Share it
Top