തെരുവുനായുടെ ആക്രമണത്തില്‍ ഹോട്ടലുടമയ്ക്ക് ഗുരുതര പരിക്ക്‌കോഴഞ്ചേരി: ഹോട്ടലിനുള്ളില്‍ ഭക്ഷണം നല്‍കുന്നതിനിടെ തെരുവുനായുടെ ആക്രമണത്തില്‍ ഉടമയ്ക്ക് ഗുരുതര പരിക്ക്. പുല്ലാട് കുറുങ്ങഴ ധര്‍മ്മശാസ്താ ക്ഷേത്രത്തിന് സമീപം തുണ്ടിയില്‍ ടി കെ സോമന്‍ (53) നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് പുല്ലാട് പ്ലാംചുവട് പെട്രോള്‍ പമ്പിന് സമീപം എക്‌സലന്റ് ഹോട്ടലിലാണ് സംഭവം. ഹോട്ടലില്‍ വന്നവരോട് സംസാരിക്കുന്നതിനിടയില്‍ എത്തിയ തെരുവുനായ മുഖത്തേക്ക് ചാടി വീണാണ് കടിച്ചത്. നായെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ മുഖത്തിന്റെ ഇടതുഭാഗത്തും, മൂക്ക് ,ചിറി എന്നിവിടങ്ങളിലാണ് കടിയേറ്റത്. ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും കോഴഞ്ചേരി ജില്ലാആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മേഡിക്കല്‍ കോളേജിലും എത്തിച്ചു. ചികില്‍സയുടെ ഭാഗമായി 32 കുത്തിവയ്പുകള്‍ എടുക്കുകയും 29 കുത്തികെട്ടുകള്‍ നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൃത്യമായ പേവിഷബാധയ്‌ക്കെതിരായ കുത്തിവയ്പിനും വിദഗ്ധ പരിശോധനകള്‍ക്കും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. നിരവധി ആളുകള്‍ക്ക് നേരെയും ആക്രമണം നടന്നതായി പറയപ്പെടുന്നു.

RELATED STORIES

Share it
Top