തെരുവുനായയുടെ ആക്രമണത്തില്‍ പരിക്ക്

പള്ളിക്കല്‍: വൃദ്ധനെ തെരുവുനായ കടിച്ചു പരിക്കേല്‍പ്പിച്ചു. പള്ളിക്കല്‍ ബസാര്‍ റൊട്ടിപീടികയില്‍ പാണമ്പ്ര ചാലില്‍ വീട്ടില്‍ സൈതലവി (60)ക്കാണ് കടിയേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് ആറോടെ പാല്‍ വാങ്ങാന്‍ സമീപത്തെ വീട്ടിലേക്ക് പോവുന്നതിനിടെ തെരുവുനായ ചാടി വീഴുകയായിരുന്നു. കഴുത്തിനു കടിക്കാന്‍ ശ്രമിച്ചപ്പോള്‍ സൈതലവി കൈയിലുണ്ടായിരുന്ന സ്റ്റീല്‍ പാത്രം കൊണ്ട് തടയാന്‍ ശ്രമിച്ചതോടെ  ഇടതു കൈക്ക് കടിക്കുകയായിരുന്നു.
ഏറെ നേരത്തെ മല്‍പ്പിടുത്തത്തിനുശേഷമാണ് നായ വിട്ടുപോയത്. ഇടതു കൈവിരലുകള്‍ക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. രക്തം വാര്‍ന്നൊലിച്ച സെയ്തലവിയെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. പള്ളിക്കല്‍, തേഞ്ഞിപ്പലം ഗ്രാമപ്പഞ്ചായത്തുകളില്‍ തെരുവുനായ ശല്യം മൂലം നാട്ടുകാര്‍ പൊറുതി മുട്ടിയിരിക്കുകയാണ്.

RELATED STORIES

Share it
Top