തെരുവന്‍ പറമ്പില്‍ സ്‌ഫോടനം സര്‍വകക്ഷി യോഗത്തില്‍ പോലിസിനെതിരേ രൂക്ഷ വിമര്‍ശനം; സമഗ്ര അന്വേഷണം നടത്തണമെന്ന്

നാദാപുരം: കല്ലാച്ചി തെരുവന്‍ പറമ്പിലെ മുസ്‌ലിം ലീഗ് റിലീഫ് കമ്മിറ്റി ഓഫിസിലെ സ്‌ഫോടനം സംബസിച്ച് കല്ലാച്ചിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനം.
സ്‌ഫോടനം നടത്തിയ പ്രതികളെ കണ്ടെത്താന്‍ സമഗ്ര അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. ഒരു മാസം മുമ്പ് തെരുവന്‍ പറമ്പില്‍ രണ്ട് കടകള്‍ കത്തിയ സംഭവത്തിലും എം എസ് എഫ് നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിലെ പ്രതികളെ പിടികൂടാത്തതിലുമാണ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പോലിസിനെതിരെ വിമര്‍ശനം ഉയര്‍ത്തിയത്. റിലീഫ് കമ്മിറ്റി ഓഫിസ് സ്‌ഫോടനത്തില്‍ ഡിവൈഎസ്പി പ്രത്യേക ടീം രൂപീകരിച്ച് പ്രതികളെ കണ്ടെത്തിയതിന് ശേഷം ഇനി സര്‍വകക്ഷി യോഗം വിളിച്ചാല്‍ മതിയെന്നും മുസ്‌ലിം ലീഗ്, സിപിഎം നേതാക്കള്‍ പറഞ്ഞു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം കെ സഫീറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡിവൈഎസ്പി ഇ സുനില്‍കുമര്‍, സിഐ എം ആര്‍ ബിജു, അഹമ്മദ് പുന്നക്കല്‍, സി വി കുഞ്ഞികൃഷ്ണന്‍, അഡ്വ കെ എം രഘുനാഥ്, സൂപ്പി നരിക്കാട്ടേരി, മണ്ടോടി ബഷീര്‍, എം പി സൂപ്പി, വി വി മുഹമ്മദലി, പി പി ചാത്തു, കെ പി കുമാരന്‍, പി പി ബാലകൃഷ്ണന്‍, അഡ്വ എ സജീവന്‍, കെ ടി കെ, അശോകന്‍, കെ ടി കെ ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top