തെക്കേതൊടുക വെള്ളച്ചാല്‍ പാലം പുനര്‍നിര്‍മിക്കാന്‍ എസ്ഡിപിഐ

കൊടുവള്ളി: മുനിസിപ്പാലിറ്റിയെയും ഓമശ്ശേരി പഞ്ചായതിനെയും ബന്ധിപ്പിക്കുന്ന അണ്ടോണ തെക്കേതൊടുക വെള്ളച്ചാല്‍ തൂക്കുപാലം ഉടന്‍ പുനര്‍നിര്‍മിക്കുമെന്നു എസ്ഡിപിഐ കൊടുവള്ളി മുനിസിപ്പല്‍ പ്രസിഡന്റ് യൂസുഫ് ടി പി അറിയിച്ചു.
ഈ പാലം നഷ്ടപ്പെട്ടിട്ടു മാസങ്ങളായി. ഇപ്പോള്‍ വളരെ അപകടകരമായ രീതിയില്‍ ചങ്ങാടമാണ് യാത്രക്ക് ഉപയോഗിക്കുന്നത്. സര്‍ക്കാരും തദ്ദേശ ഭരണകൂടങ്ങളും മുന്നോട്ടു വരാത്ത സഹചര്യത്തിലാണ് നാട്ടുകാരുടെ ആവശ്യം കണക്കിലെടുത്തു എസ്ഡിപിഐ പാലം നിര്‍മാണത്തിന് മുന്നോട്ടു വന്നത്.
മുനിസിപ്പല്‍ പ്രസിഡന്റ് യൂസുഫ് ടി പി, മണ്ഡലം സെക്രട്ടറിമാരായ ജാഫര്‍ പരപന്‍പോയില്‍, പാപ്പി അബൂബക്കര്‍, സിറാജ് തച്ചംപോയില്‍, റസാഖ്, കെ എം സി നാസര്‍,കളരാംതിരി ജബ്ബാര്‍, അബൂബക്കര്‍ കാരാടി, അഷ്‌റഫ് അണ്ടോണ തുടങ്ങിയ നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു വെള്ളച്ചാല്‍ നാസര്‍, ശ്രീധരന്‍, സലീം, മുഹമ്മദ,് ഹലീമ, സൈത്തൂന, സൈനബ തുടങ്ങിയ നാട്ടുകാരുമായി ചര്‍ച്ച ചെയ്തു.

RELATED STORIES

Share it
Top