തെക്കന്‍ കേരളത്തിലേക്ക് എസ്ഡിപിഐ ഭക്ഷണസാധനങ്ങള്‍ ശേഖരിച്ചയച്ചു

കൊടുവള്ളി: തെക്കന്‍ കേരളത്തില്‍ രൂക്ഷമായ മഴക്കെടുതി അനുഭവിക്കുന്ന ജനതക്ക് ഭക്ഷണമെത്തിക്കുവാനുള്ള എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം കൊടുവള്ളി മണ്ഡലം കമ്മിറ്റി ജനങ്ങളില്‍ നിന്ന് ശേഖരിച്ച ഒരു പിക്കപ്പ്‌ലോഡ് അരി പഞ്ചസാര പയര്‍ വര്‍ഗ്ഗങ്ങള്‍ പച്ചക്കറി അടങ്ങുന്ന ആവശ്യ സാധനങ്ങള്‍ അയച്ചു.
വാഹനം മണ്ഡലം പ്രസിഡന്റ് പി ടി അഹമ്മദ് ഫ്‌ലാഗ്ഓഫ് ചെയ്തു. വൈസ് പ്രസിഡന്റ് ആബിദ് പാലകുറ്റി എം ടി അബു ഹാജി സെക്രട്ടറി പാപ്പി അബൂബക്കര്‍ അബ്ദുല്‍മജീദ് കെ കെ ഷെബി കിഴക്കോത് സിറാജ് തച്ചംപോയില്‍. ഷാഫി കൊടുവള്ളി സുബൈര്‍ ആര്‍സി പങ്കെടുത്തു.

RELATED STORIES

Share it
Top