തൃശ്ശിനാപ്പള്ളിക്ക് സമീപം വാഹനാപകടം ; രണ്ടു മരണംമട്ടാഞ്ചേരി: മട്ടാഞ്ചേരിയില്‍നിന്ന് തീര്‍ത്ഥാടനയാത്രപോയ ബസ് തമിഴ്‌നാട് തൃശ്ശിനാപ്പള്ളിക്ക് സമീപം വെയ്യംപെട്ടിയില്‍ അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. ബസ്സിലെ ജീവനക്കാരനായ പുല്ലാര്‍ദേശം മുളങ്ങാട്ടുപറമ്പില്‍ സുബ്രഹ്മണ്യന്റെ മകന്‍ എം എസ് വിനോദ് (39), കൊച്ചി മൂലങ്കുഴി കിളിയംപാടം കുന്നത്ത് വീട്ടില്‍ കെ ജി മാനുവല്‍ (45) എന്നിവരാണു മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് അപകടം. കൊച്ചി കരിപ്പാലത്തു നിന്ന് വേളാങ്കണ്ണി സന്ദര്‍ശനം കഴിഞ്ഞ് പഴനിയിലേക്കുള്ള യാത്രാമധ്യേയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. ഡ്രൈവറുടെ സമീപം ഇരുന്ന രണ്ടുപേരാണു മരിച്ചത്.കൊച്ചി നഗരസഭാ നാലാം ഡിവിഷന്‍ കൗണ്‍സിലര്‍ ബിന്ദു ലെവിന്‍ (46), ഭര്‍ത്താവ് ലെവിന്‍ (55), അമ്മ (65), അനുജത്തി അനിത (45), മരിച്ച മാനുവലിന്റെ ഭാര്യ ജിജി മാനുവല്‍ (40), സാവിത്രി (47), ബേബി ജോസഫ് (56), അഗസ്റ്റിന്‍ (54), ആനി (46), അതുല്യ (17), ജീന (48), ദീപ (32), ഷൈജന്‍ (36), ആദിത്യ (8), ആന്‍മിയ (2), ലയ (22), സംഷാദ് (43), അലന്‍ (13), വിപിന്‍ (18), ജോജി (20), നെവന്‍ (18), ഷൈന്‍ (20), ആസ്മി (18) എന്നിവരെ പരിക്കുകളോടെ സേവ്യര്‍പുരം മനറായ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 44 പേരാണ് സംഘത്തിലുണ്ടായിരുന്നത്. മട്ടാഞ്ചേരി ജീവമാതാ പള്ളി യൂനിറ്റിന്റെ നേതൃത്വത്തിലായിരുന്നു യാത്ര. വെള്ളിയാഴ്ച രാവിലെയാണ് സംഘം മട്ടാഞ്ചേരിയില്‍ നിന്ന് പുറപ്പെട്ടത്. മാനുവലിന്റെ ഭാര്യ ജിജി മാനുവല്‍, മക്കള്‍: ജിക്‌സണ്‍, ജിഷ്മ. മരുമകന്‍: വില്യംസ്, സംസ്‌കാരം 12ന് നസ്രത്ത് തിരുകുടുംബ ദേവാലയത്തില്‍ നടക്കും. വിദ്യയാണു മരിച്ച വിനോദിന്റെ ഭാര്യ. അമ്മ ലളിത. മക്കള്‍: ദാവന, ദേവപ്രിയ. സംസ്‌കാരം തിങ്കളാഴ്ച രാവിലെ എട്ടിന് പള്ളുരുത്തി വെളി ശ്മശാനത്തില്‍. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കൊച്ചിയിലെ വീടുകളില്‍ എത്തിച്ചു.

RELATED STORIES

Share it
Top