തൃശൂര്‍ പൂരം : വെടിക്കെട്ടിന് നിബന്ധനകളോടെ അനുമതിതൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടിന് വെടിക്കോപ്പുകള്‍ തയ്യാറാക്കാന്‍ നാഗ്പൂര്‍ പെസോ (പിഇഎസ്ഒ) ജോയിന്റ് ചീഫ് എക്‌സ്‌പ്ലോസീവ്‌സ് കണ്‍ട്രോളര്‍ നിബന്ധനകളോടെ അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍ അറിയിച്ചു. ഓലപ്പടക്കങ്ങള്‍ 6ഃ6ഃ6 സെമീ, ഗുണ്ട് 6.8 സെമീ, കുഴിമിന്നല്‍ 4 ഇഞ്ച്, അമിട്ട് 6 ഇഞ്ച് എന്ന രീതിയില്‍ നിര്‍മിച്ച് ഉപയോഗിക്കാനാണ് അനുവാദം. പൊട്ടാസ്യം, ക്ലോറേറ്റ് തുടങ്ങിയ നിരോധിത രാസവസ്തുക്കള്‍ ഉപയോഗിക്കാന്‍ പാടില്ല. മുകളില്‍പ്പറഞ്ഞ വലുപ്പത്തില്‍ കൂടുതലുള്ള വെടിക്കോപ്പുകള്‍ ഉപയോഗിക്കരുത്. 2008ലെ എക്‌സ്‌പ്ലോസീവ്‌സ് ചട്ടങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ളതില്‍ കൂടുതല്‍ ശബ്ദമുള്ള പടക്കങ്ങള്‍ ഉപയോഗിച്ചു വെടിക്കെട്ട് നടത്താന്‍ പാടില്ല. നാഗ്പൂരില്‍നിന്നു ലഭിച്ച നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ച് വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിയാണ് നല്‍കുന്നതെന്ന് കലക്ടര്‍ അറിയിച്ചു. സൗത്ത് സര്‍ക്കിള്‍ ജോയിന്റ് ചീഫ് എക്‌സ്‌പ്ലോസീവ്‌സ് കണ്‍ട്രോളര്‍ (ചെന്നൈ) ഡോ. എ കെ യാദവ്, ഡെപ്യൂട്ടി ചീഫ് എക്‌സ്‌പ്ലോസീവ്‌സ് കണ്‍ട്രോളര്‍ (ഹൈദരാബാദ്) ആര്‍ വേണുഗോപാല്‍, ഡെപ്യൂട്ടി എക്‌സ്‌പ്ലോസീവ്‌സ് കണ്‍ട്രോളര്‍ (എറണാകുളം) എസ് കന്ദസാമി, സൗത്ത് സര്‍ക്കിള്‍ ഡെപ്യൂട്ടി എക്‌സ്‌പ്ലോസീവ്‌സ് കണ്‍ട്രോളര്‍ (ചെന്നൈ) സുമിരന്‍ കുമാര്‍ എന്നീ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേന്ദ്രസംഘം പൂരം വെടിക്കെട്ട് നിരീക്ഷിക്കാന്‍ ഉണ്ടാവുമെന്നും കലക്ടര്‍ പറഞ്ഞു.

RELATED STORIES

Share it
Top