തൃശൂര്‍ പൂരം നിയമപ്രകാരം നടത്താന്‍ എല്ല നടപടികളും ചെയ്തു : മന്ത്രി വി എസ് സുനില്‍കുമാര്‍തൃശൂര്‍: തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് അടക്കമുള്ള ചടങ്ങുകള്‍ നിയമപ്രകാരം നടത്താന്‍ വേണ്ട എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. പൂരത്തിന്റെ കാര്യത്തില്‍ പ്രത്യേക രാഷ്ട്രീയമില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കാര്യങ്ങള്‍ നേടിയെടുക്കാന്‍ പ്രയത്‌നിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തൃശൂര്‍ പൂരം നടത്തിപ്പില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഓടിയൊളിക്കുകയാണെന്ന ബിജെപി നേതാക്കളുടെ പ്രസ്താവന അടിസ്ഥാനരഹിതവും ശുദ്ധ അസംബന്ധവുമാണെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാവേണ്ട ആവശ്യമില്ല. തൃശൂര്‍ പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് താനുള്‍പ്പെടെ മൂന്ന് മന്ത്രിമാരെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സുനില്‍കുമാര്‍ പറഞ്ഞു.

RELATED STORIES

Share it
Top