തൃശൂര്‍ പട്ടാളം റോഡ് വികസനം : ഭൂമികൈമാറ്റത്തിന് അനുമതിന്യൂഡല്‍ഹി: തൃശൂരില്‍ തപാല്‍ വകുപ്പിന്റെ കൈവശമുള്ള 16.5 സെന്റ് ഭൂമിയും കെട്ടിടവും പൊതുജനതാല്‍പര്യാര്‍ഥം പട്ടാളം റോഡ് വീതികൂട്ടാനായി തൃശൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനു കൈമാറുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. പകരമായി തൃശൂര്‍ സെന്‍ട്രല്‍ പോസ്റ്റ് ഓഫിസില്‍നിന്ന് 200 മീറ്റര്‍ അകലെ 16.5 സെന്റില്‍ 3500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം കോര്‍പറേഷന്‍ നിര്‍മിച്ചുനല്‍കും.

RELATED STORIES

Share it
Top