തൃശൂര്‍ ജില്ലയിലെ മരത്താക്കരയില്‍ ഭൂചലനംതൃശൂര്‍: ജില്ലയില്‍ ഒരു മാസത്തിനിടെ നാലാംതവണയും ഭൂചലനം. ഇന്നലെ രാവിലെ 10.38നാണ് മരത്താക്കരയിലും സമീപ പ്രദേശങ്ങളിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 2 ദശാശം 7 തീവ്രത രേഖപ്പെടുത്തി. മരത്താക്കരയാണ് പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയില്‍ ഇത് നാലാംതവണയാണ് ഭൂചലനം അനുഭവപ്പെടുന്നത്. മാര്‍ച്ച് 21, 22 തിയ്യതികളിലായാണ് നേരത്തേ ജില്ലയില്‍ ഭൂചലനം അനുഭവപ്പെട്ടത്. മാര്‍ച്ച് 21ന് ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത മൂന്നും 22ന് തവണകളായി നടന്ന ഭൂചലനത്തില്‍ 2.5 ഉം 7 ഉം 2.6 ഉം തീവ്രത രേഖപ്പെടുത്തി.

RELATED STORIES

Share it
Top