തൃശൂര്‍ കെഎസ്ആര്‍ടിസി റോഡിന്റെ നിര്‍മാണം പുനരാരംഭിച്ചു
kasim kzm2018-07-29T09:16:10+05:30
തൃശൂര്‍: നോക്കുകൂലി തര്‍ക്കം ഒത്തുതീര്‍പ്പായി. മുടങ്ങിക്കിടക്കുന്ന തൃശൂര്‍ കെഎസ്ആര്‍ടിസി റോഡിന്റെ നിര്‍മാണം പുനരാരംഭിച്ചു. തൃശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്റിനടുത്തായി കുളശേരി ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള റോഡ് കോണ്‍ക്രീറ്റ് ടൈല്‍ വിരിക്കുന്ന പ്രവൃത്തികളാണ് രണ്ടാഴ്ചയായി മുടങ്ങിയിരുന്നത്.
ടിപ്പറില്‍ ടൈല്‍സ് ഇറക്കുന്നത് യൂണിയന് തൊഴിലാളികള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് തര്‍ക്കമാരംഭിച്ചത്. ഇതോടൊപ്പം മഴ കൂടി ആരംഭിച്ചതോടെ നിര്‍മാണം നിര്‍ത്തിവെക്കുകയായിരുന്നു. ടിപ്പറില്‍ ടൈല്സിറക്കാന് അനുവദിക്കില്ലെന്നും ഇത് തങ്ങളുടെ ജോലിയാണെന്നുമായിരുന്നു യൂണിയന് തൊഴിലാളികളുടെ അവകാശവാദം. ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം ടിപ്പറില്‍ ലോഡിറക്കാന്‍ ലേബര്‍ ഓഫിസര്‍ അനുമതി നല്‍കിയിരുന്നു. തീരുമാനം അംഗീകരിക്കില്ലെന്നായിരുന്നു ആദ്യഘട്ടത്തില്‍ ചുമട്ടുതൊഴിലാളികളുടെ നിലപാട്. റോഡ്പണി തടസപ്പെട്ടതോടെ ദുരിതത്തിലായ സമീപത്തെ വ്യാപാരികളും ഇക്കാര്യത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
റോഡിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചുകൊണ്ടായിരുന്നു നിര്‍മാണം ആരംഭിച്ചത്. ഓണക്കാലത്തിനു മുന്‍പായി നിര്‍മാണം അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് നിര്‍ത്തിവെച്ച നിര്‍മാണ പ്രവൃത്തികള്‍ പുനരാരംഭിച്ചത്. ടിപ്പറില്‍ ടൈല്‍സ് ഇറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം അവസാനിച്ചെന്നും നിര്‍മാണ പ്രവൃത്തികള്‍ ഊര്‍ജിതമാക്കിയെന്നും കരാറുകാരന് വ്യക്തമാക്കി. ടൈല്‍സ് പാകുന്ന പ്രവൃത്തികള്‍ തിങ്കളാഴ്ചയോടെ ആരംഭിക്കും.
വെള്ളക്കെട്ടും റോഡിന്റെ ശോച്യാവസ്ഥയും മൂലം കാലങ്ങളായി ദുരിതകയമായിരുന്ന റോഡിന് ടൈല്‍ വിരിക്കുന്നതോടെ ശാപമോക്ഷമാകുമെന്നാണ് പ്രതീക്ഷ.