തൃശൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്ന് കാനയില്‍ തള്ളി

തൃശൂര്‍: മുല്ലശേരി കൂമ്പുള്ളി പാലത്തിന് സമീപം യുവാവിനെ തലയ്ക്കടിച്ച് കൊന്ന് കാനയില്‍ തള്ളി. മുല്ലശേരിയില്‍ സ്ഥിരമായി ആക്രി കച്ചവടം നടത്തുന്ന തമിഴ്‌നാട് സ്വദേശിയാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇയാളുടെ പേരോ വിലാസമോ നാട്ടുകാര്‍ക്ക് അറിയില്ല. ഇയാളുടെ ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ട്. തലയ്ക്ക് കല്ലുകൊണ്ട് അടിയേറ്റിട്ടുണ്ട്.ഇയാള്‍ക്കൊപ്പം സ്ത്രീയും പുരുഷനും ഉണ്ടാകാറുണ്ടെന്നും ഈയിടെയായി പുതിയ വ്യക്തിയേയും കാണാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഇന്നലെ വൈകിട്ട് ഇവര്‍ പരസ്പരം അടികൂടുന്നത് നാട്ടുകാരില്‍ ചിലര്‍ കണ്ടിരുന്നു.
സിറ്റി പൊലീസ് കമ്മിഷണര്‍ രാഹുല്‍ ആര്‍ നായരുടെ നേത്യത്വത്തില്‍ പോലീസ് എത്തി തെളിവുകള്‍ ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്നു പേരെ കൊലപാതകത്തിന് ശേഷം കാണാനില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. പ്രതികളെ കണ്ടെത്താന്‍ ഷാഡോ പോലീസ് സംഘത്തെ നിയോഗിച്ചു.

RELATED STORIES

Share it
Top