തൃശൂരില്‍ നാലുവയസുകാരനെ പുലി കടിച്ചുകൊന്നു

തൃശൂര്‍: തൃശൂര്‍ വാല്‍പ്പാറ നടുമല എസ്‌റ്റേറ്റില്‍ നാലു വയസുകാരനെ പുലി കടിച്ചു കൊന്നു. തോട്ടം തൊഴിലാളിയായ ഷറഫലിയുടെയും സഫിയയുടെയും മകനായ സെയ്തുല്ല ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ പുലി പിടികൂടിയത്.വീടിന്റെ അടുക്കളവാതിലില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെയാണ് പുലി പിടിച്ചത്. കുട്ടിയെ കുളിപ്പിച്ച ശേഷം മാതാവ് അടുക്കളയിലേക്ക് പോയ സമയത്താണ് പുലി കുട്ടിയെ പിടികൂടിയത്. മാതാവിന്റെ നിലവിളി കേട്ട് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് രാത്രി 8.30ഓടെ കാട്ടിനുള്ളില്‍ തല വേര്‍പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

RELATED STORIES

Share it
Top