തൃശൂരില്‍ ഡിസ്റ്റ്‌ലറി സ്ഥാപിക്കാനുള്ള അനുമതി ഉത്തരവില്‍ സ്ഥലം വ്യക്തമാക്കിയിട്ടുണ്ട്: ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: തൃശൂരില്‍ ഡിസ്റ്റ്‌ലറി യൂനിറ്റ് സ്ഥാപിക്കാനുള്ള അനുമതി ഉത്തരവില്‍ സ്ഥലം വ്യക്തമാക്കിയിട്ടുണ്ടെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. തത്വത്തില്‍ അനുമതി ആണ് നല്‍കിയത്. അന്തിമ ലൈസന്‍സ് നല്‍കിയിട്ടില്ല. ബ്രൂവറി അനുവദിച്ച വിഷയത്തില്‍ വ്യവസായവകുപ്പുമായി ആശയക്കുഴപ്പം ഉണ്ടായിട്ടില്ല.
ബ്രൂവറിയും ഡിസ്റ്റ്‌ലറിയും സ്ഥാപിക്കാന്‍ ഇനി അപേക്ഷ കിട്ടിയാല്‍ മെറിറ്റ് നോക്കി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഇടതുസര്‍ക്കാരിന്റെ നയം മദ്യവര്‍ജനമാണ്. മദ്യനിരോധനം അല്ല. പുതിയ ബ്രൂവറികളും ഡിസ്റ്റ്‌ലറികളും അനുവദിച്ചത് ആ നയം അനുസരിച്ചാണ്. ഒരു അഴിമതിയും ഉണ്ടായിട്ടില്ല. 2003ല്‍ എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ബ്രൂവറി സ്ഥാപിക്കാന്‍ അനുമതി നല്‍കിയ വിഷയത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മറുപടി പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top