തൃത്താല ചോലക്കുണ്ട് റോഡിന് എന്നും അവഗണന
kasim kzm2018-04-02T10:36:40+05:30
തൃത്താല: സൗത്ത് തൃത്താല ചോലക്കുണ്ട് റോഡിന് കാലങ്ങളായി അവഗണന മാത്രം. റോഡിന്റെ ചോലക്കുണ്ടിലെ കുറച്ച് ഭാഗം മാത്രമാണ് സഞ്ചാരയോഗ്യമാക്കാതെ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നത്. സൗത്ത് തൃത്താല, ആടുവളവ്, ഐഇഎസ് സ്കൂള്‍ എന്നീ ഭാഗങ്ങളില്‍ നിന്നുള്ള റോഡ് കൂടിച്ചേരുന്നത് ചോലക്കുണ്ടിലാണ്.
2, 3, 15 എന്നീ വാര്‍ഡുകളുടെ അതിരാണ് ഈ ഭാഗം. ഇവിടം ഗതാഗത യോഗ്യമാക്കിയാല്‍ മാത്രമേ, മറ്റു റോഡിലേക്ക് സുഖകരമായി യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂ. റോഡ് നന്നാക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും പരിഹാരമായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനിടയിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് റോഡ് അറ്റകുറ്റ പ്രവൃത്തിക്കായി മെറ്റലുകളും, എംസാന്റും ഇറക്കിയത്.
എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് മെറ്റലും എം സാന്റും ചോലക്കുണ്ട് റോഡ് അറ്റകുറ്റപ്പണിക്കുള്ളതല്ലെന്നും മറ്റൊരു റോഡിനു വേണ്ടി ഇറക്കിയതാണെന്നും വ്യക്തമായത്. ഇറക്കിയ മെറ്റലുകളും, മറ്റും തിരിച്ച് കൊണ്ടു പോകാന്‍ വന്നവരെ നാട്ടുകാര്‍ ഇടപെട്ട് തടയുകയും ചെയ്തു. മൂന്ന് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ഭാഗമായത് കൊണ്ട് നന്നാക്കാന്‍ ആര് മുന്‍കൈ എടുക്കണമെന്ന ആശയകുഴപ്പത്തിലാണ് വാര്‍ഡ് മെംബര്‍മാര്‍.