തൃത്താലയിലും ചാലിശ്ശേരിയിലും കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

ആനക്കര: തൃത്താല ചാലിശ്ശേരി സ്‌റ്റേഷന്‍ പരിധികളില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ കഞ്ചാവ് വിതരണക്കാരായ മൂന്ന് യുവാക്കളെ അറസ്റ്റുചെയ്തു.എറണാകുളം കാക്കനാട് സ്വദേശി ശ്യാം(20), എറണാകുളം ചിറ്റേട്ടുകര സ്വദേശി അദീഷ്(21), മലപ്പുറം പെരുമ്പറമ്പ് കിഴക്കേതലക്കല്‍ വീട്ടില്‍ അശ്മില്‍ ശസ്സ്(20) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ ശ്യാമിനെ കൂറ്റനാട് ബസ് സ്റ്റാന്‍ിന്,സമീപത്തുനിന്നും 530 ഗ്രാം കഞ്ചാവുമായും അദീഷിനെ ചാലിശ്ശേരി സെന്ററില്‍ നിന്നും 390 ഗ്രാം കഞ്ചാവുമായാണ്  ചാലിശ്ശേരി എസ്.ഐ സൂരജുംസംഘവും അറസ്‌ററുചെയ്തത്. അശ്മില്‍ശസ്സിനെ ഒരുകിലോകഞ്ചാവുമായി വില്‍ക്കാനുള്ളനീക്കത്തിനിടെ പട്ടാമ്പി പാലത്തിന് സമീപത്തുനിന്നും തൃത്താല എസ്.ഐ കെ.കൃഷ്ണനും സംഘവും അറസ്റ്റുചെയ്തു. എറണാകുളം സ്വദേശികളായ യുവാക്കള്‍ സ്‌കൂള്‍ തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധനം എത്തിച്ചുകൊടുക്കുന്നവരാണന്ന് പൊലീസ് പറഞ്ഞു. അശ്മില്‍ നാട്ടിലെകൂട്ടുകാര്‍വഴി കഞ്ചാവുഉപയോഗിച്ചുവരികെ പണമില്ലാതെ മാഫിയകളുടെ കൂടെ കഞ്ചാവ് കടത്താന്‍ പോകുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്ന് പട്ടാമ്പിയില്‍ ഒരാള്‍ക്ക് കൈമാറാന്‍വന്നതാണന്നും പൊലിസിനോട് പറഞ്ഞു. കോടതിപ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top