തൃണമൂല്‍ അക്രമത്തില്‍ പ്രതിഷേധിക്കണം: കോടിയേരി

തിരുവനന്തപുരം: പശ്ചിമബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പോലും നല്‍കാന്‍ അനുവദിക്കാതെയാണ് സിപിഎം നേതാക്കളെയും പ്രവര്‍ത്തകരെയും അക്രമിക്കുന്നത്. പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കാനും അക്രമങ്ങളെ അമര്‍ച്ചചെയ്യാനും മുഖ്യമന്ത്രി മമതാ ബാനര്‍ജി തയ്യാറാവണം. ഇത്തരം അക്രമങ്ങള്‍കൊണ്ട് ജനാധിപത്യം അട്ടിമറിച്ച് എന്നും അധികാരത്തില്‍ തുടരാമെന്നത് വെറും വ്യാമോഹമാണ്. ബംഗാളില്‍ നടക്കുന്ന ഈ കിരാത വാഴ്ചയ്‌ക്കെതിരേ സംസ്ഥാനത്തെ മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരും ബഹുജനങ്ങളും രംഗത്തുവരണമെന്ന് കോടിയേരി  ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top