തൃച്ചേന്ദമംഗലം ക്ഷേത്രത്തില്‍ കെട്ടുകാഴ്ചയ്ക്കിടെ സംഘര്‍ഷം

അടൂര്‍: പെരിഞനാട് തൃച്ചേന്ദമംഗലം മഹാദേവര്‍ ക്ഷേത്രത്തിലെ ആറാട്ടുല്‍സവത്തോടനുബന്ധിച്ച് നടന്ന കെട്ടുകാഴ്ചക്കിടെ സംഘര്‍ഷം. പൊലിസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്.
മലമേക്കര കരയിലെ കുതിരയെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കം ക്ഷേത്രത്തിലെ കാഴ്ചപറമ്പിലെത്തിയതോടെ കല്ലേറിലും അടിപിടിയിലും കലാശിക്കുകയായിരുന്നു. കല്ലേറിലാണ് നിരവധി പേര്‍ക്കും പൊലിസിനും പരിക്കേറ്റത്. പൊലീസ് ലാത്തിവീശി ഓടിച്ചതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്. കുതിരയെടുപ്പിനിടെ കുതിര ചുവട്ടില്‍ ഉണ്ടായ സംഘര്‍ഷം പിന്നീട് ക്ഷേത്രത്തിലെ കാഴ്ചപറമ്പിലേക്ക് വ്യാപിക്കുകയായിരുന്നു.
ഡിവൈഎസ്പി ആര്‍ ജോസിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘത്തിന്റെ ശക്തമായ ഇടപെടലാണ് സംഘര്‍ഷത്തിന് അയവുണ്ടാക്കിയത്.
സംഭവ സ്ഥലത്ത് സംഘര്‍ഷത്തിന് തയ്യാറെടുത്തു നിന്ന ആര്‍എസ്എസ്പ്രവര്‍ത്തകനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top