തുഷാര്‍ വെള്ളാപ്പള്ളിക്കും ചന്ദ്രമോഹനും എതിരേ കുറ്റപത്രം

കൊച്ചി/തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട കേസില്‍ ബിഡിജെഎസ് അധ്യക്ഷനും ദേവസ്വം ബോര്‍ഡ് മുന്‍ അംഗവുമായ തുഷാര്‍ വെള്ളാപ്പള്ളിയെയും ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ടി വി ചന്ദ്രമോഹനെയും വിചാരണ ചെയ്യുന്നതിന് വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി. തുഷാറും ചന്ദ്രമോഹനുമടക്കം എട്ടുപേര്‍ക്കെതിരേ അന്വേഷണം പൂര്‍ത്തീകരിച്ച് കുറ്റപത്രം തയ്യാറാക്കിയതായും സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ചട്ടങ്ങള്‍ മറികടന്ന് രണ്ടുപേര്‍ക്ക് ഉയര്‍ന്ന തസ്തികകളില്‍ നിയമനം നല്‍കിയതില്‍ അഴിമതി നടന്നതായാണ് വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളത്.

RELATED STORIES

Share it
Top