തുല്യതാ കോഴ്‌സ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

കണ്ണൂര്‍: സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം, ഹയര്‍സെക്കന്‍ഡറി കോഴ്‌സുകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. ജില്ലാതല ഉദ്ഘാടനം കണ്ണൂരില്‍ പഠിതാവായ സജാദില്‍നിന്ന് അപേക്ഷ സ്വീകരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍വഹിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ പി ജയബാലന്‍ അധ്യക്ഷനായി. ജില്ലാ കോ-ഓഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ടി ടി റംല, സെക്രട്ടറി വി ചന്ദ്രന്‍, കോഴ്‌സ് കണ്‍വീനര്‍മാരായ ഡോ. ജി കുമാരന്‍ നായര്‍, വി ആര്‍ വി ഏഴോം, അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍മാരായ ശാസ്തപ്രസാദ്, ടി വി ശ്രീജന്‍ സംസാരിച്ചു.

RELATED STORIES

Share it
Top