തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം; കാംപയ്‌നെതിരേ ചര്‍ച്ചകള്‍ സജീവം

പൊന്നാനി: ലോക വനിതാ ദിനത്തിന്റെ ഭാഗമായി ഒരു വനിതാ പ്രസിദ്ധീകരണത്തിന്റെ തുറിച്ച് നോക്കരുത് ഞങ്ങള്‍ക്കു മുലയൂട്ടണം കാംപയ്‌നെതിരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവം. മോഡലിനെ വച്ചുള്ള കാംപയ്ന്‍ കേവലം കച്ചവട തന്ത്രമാണെന്നും അതൊരിക്കലും മുലയൂട്ടലിനെയും മാതൃത്വത്തെയും മഹത്വവല്‍ക്കരിക്കുന്നതല്ലെന്നുമാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശനം.
വനിതാ പ്രസിദ്ധീകരണത്തിന്റെ പുതിയ ലക്കം കവറില്‍ അമ്മ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രമുണ്ട്. എന്നാല്‍. വിവാഹിത അല്ലാത്ത ഒരു വനിതാ മോഡല്‍ ആരുടെയോ കുഞ്ഞിനെ മുല ഊട്ടുന്ന ചിത്രത്തില്‍ ഏതു രീതിയില്‍ ആണ് മാതൃത്വവും പുരോഗമനവാദവും എഴുതപ്പെടുന്നത് എന്നാണ് ജേണലിസം വിദ്യാര്‍ഥിനി ലക്ഷ്മി ശങ്കറിന്റെ പോസ്റ്റില്‍ ഉന്നയിക്കുന്ന പ്രധാന ചോദ്യം. കുഞ്ഞിനെ മുലയൂട്ടുന്ന അമ്മമാരുടെ ഒട്ടേറെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വന്നിട്ടുണ്ട്. സിനിമാ നടി കസ്തൂരിയും കായിക താരം സെറീന വില്യംസും അവരുടെ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.
എന്നാല്‍, മൂലയൂട്ടുന്ന അമ്മയുടേതല്ല ഒരു മോഡലിന്റെ അഭിനയമേ കവറിലുള്ളൂവെന്നാണു വിമര്‍ശനം. വെറും വില്‍പനച്ചരക്കായി മുലയൂട്ടുന്ന അമ്മമാരെ മാറ്റാനും കേരളത്തിലെ എല്ലാ പുരുഷമാരും വികാരഭ്രാന്തന്മാരാണെന്ന് വരുത്തിത്തീര്‍ത്ത് നെഗറ്റീവ് ഇമേജ് നല്‍കാനുള്ള ശ്രമമാണ് ഇതെന്നാണ് മറ്റൊരു വിമര്‍ശനം.

RELATED STORIES

Share it
Top