തുറവൂരില്‍ അനധികൃത പടക്ക വില്‍പനതുറവൂര്‍: അനധികൃത പടക്ക വില്പന തുറവൂറിലും സമീപ പ്രദേശങ്ങളിലും തകൃതിയായി നടക്കുന്നു. വിഷു  ഈസ്റ്റര്‍ ആഘോഷങ്ങളുടെ പേരിലാണ് കച്ചവടം പൊടിപൊടിക്കുന്നത്. വളമംഗലത്ത് മൂന്ന് പേര്‍ക്കാണ് പടക്കനിര്‍മാണത്തിന് ലൈസന്‍സുള്ളത്. എന്നാല്‍ കാവില്‍ ഭാഗം മുതല്‍ വടക്കോട്ട് വളമംഗലം എസ്എന്‍ജിഎം കോളേജ് കവല വരെയുള്ള നാല്പതില്‍പ്പരം വീടുകളിലാണ് അനധികൃത പടക്കനിര്‍മാണം നടക്കുന്നത്.പോലിസിന്റെയും അധികൃതരുടെയും ഒത്താശയോടെയാണ് ഇവിടെ പടക്കനിര്‍മാണം നടക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുറവൂറിലും സമീപ പ്രദേശങ്ങളായ പട്ടണക്കാട്, അന്ധകാരനഴി ,പള്ളിത്തോട്, പടിഞ്ഞാറെ മനക്കോടീ,     നാലുകുളങ്ങര, തഴുപ്പ്, പറയ കാട്, തിരുമല ഭാഗം ,കളരിക്കല്‍, എഴുപുന്നതെക്ക്, മനക്കോടീ, പാട്ടുകൂളങ്ങര, കോടംതുരുത്ത് ,ചമ്മനാട് എന്നി മേഖലകളില്‍ സൈക്കിളുകളില്‍ സഞ്ചരിച്ചാണ് അനധികൃത പടക്കങ്ങള്‍ തകൃതിയായി വില്പന നടത്തി വരുന്നത്.

RELATED STORIES

Share it
Top