തുറവുംകരയില്‍ ആലിപ്പഴം വീണു ; നാട്ടുകാര്‍ക്ക് കൗതുകംകാലടി: ഞായറാഴ്ച രാത്രി പെയ്ത മഴയ്‌ക്കൊപ്പം ആലിപ്പഴം വീണത് കൗതുകമായി. കാഞ്ഞൂര്‍ പഞ്ചായത്തിലെ തുറവുംകരയിലാണ് വ്യാപകമായി ആലിപ്പഴം വീണത്.  നല്ല ഇടിയും മിന്നലും മറ്റും ഉണ്ടായതിനാല്‍ വളരെ കുറച്ച് മാത്രമേശേഖരിക്കുവാനായുള്ളൂ. ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയ്ക്കുമുകളില്‍ വലിയ ശബ്ദത്തോടെ വന്നു വീണതാണ് രാത്രിയിലും പരിസരവാസികളുടെ ശ്രദ്ധയില്‍പെടാന്‍ കാരണമായത്. ചിലരെല്ലാം ആലിപ്പഴം ആദ്യമായി കാണുന്നതിന്റെ ആഹ്ലാദത്തിലും കൗതുകത്തിലുമായിരുന്നു.

RELATED STORIES

Share it
Top