തുറന്നുപറയാത്തവര്‍

സിനിമാനടികളെ ലൈംഗികമായി ചൂഷണം ചെയ്തതിനു പ്രശസ്ത ഹോളിവുഡ് സംവിധായകനായ ഹാര്‍വി വെയ്ന്‍സ്‌റ്റെയ്ന്‍ മിക്കവാറും ജയിലില്‍ പോവാനാണു സാധ്യത. അതിപ്രശസ്തരായ സിനിമാനടികളടക്കം പലരും വെയ്ന്‍സ്‌റ്റെയ്‌ന്റെ കാമകേളികളെക്കുറിച്ചു തുറന്നുപറയാനിടയായതുമൂലം അയാള്‍ ചലച്ചിത്രരംഗത്തു നിന്നുതന്നെ പുറത്തായി എന്നു പറയാം. അതിനോട് താരതമ്യം ചെയ്യാവുന്ന ഒരു സംഭവം ഇന്ത്യയിലുണ്ടായി. ശ്രീ റെഡ്ഡി എന്ന തെലുഗുതാരം തെലുഗു സിനിമാരംഗത്തു നടക്കുന്ന ലൈംഗിക പീഡനത്തെക്കുറിച്ചു തുറന്നടിച്ചുകൊണ്ട് സത്യഗ്രഹമിരുന്നിരുന്നു. ഒരു പ്രഗല്ഭ നിര്‍മാതാവിന്റെ മകന്‍ തന്നെയായിരുന്നു കഥയിലെ പ്രധാന വില്ലന്‍. എന്നാല്‍, തെലുഗു സിനിമാപ്രവര്‍ത്തകര്‍ പരസ്യമായി അവര്‍ക്ക് പിന്തുണയുമായി രംഗത്തുവന്നില്ല. ചിലരൊക്കെ ശ്രീ പബ്ലിസിറ്റിക്കു വേണ്ടി നാടകം കളിക്കുകയായിരുന്നു എന്ന ആരോപണവുമുന്നയിച്ചു. അതിനു കാരണവുമുണ്ടായിരുന്നു. നാലേനാല് നിര്‍മാതാക്കളാണ് ടോളിവുഡ് ഭരിക്കുന്നത്. അവര്‍ ആന്ധ്ര-തെലങ്കാന മേഖലയില്‍ 1,800 തിയേറ്ററുകളെങ്കിലും നിയന്ത്രിക്കുന്നു. ഹോളിവുഡില്‍ കണ്ടപോലെയുള്ള വ്യാപകമായ പ്രതികരണം ബോളിവുഡിലുമുണ്ടായില്ല. സ്‌ക്രീന്‍ ടെസ്റ്റ് തൊട്ട് തുടങ്ങുന്നുവത്രേ മുംബൈ ഫിലിം ലോകത്തെ സ്ത്രീപീഡനം. ഒരു മലയാളി നടി പറഞ്ഞപോലെ, ഒന്നല്ല നൂറു വെയ്ന്‍സ്‌റ്റെയ്ന്‍മാരുള്ള ലോകമാണത്.

RELATED STORIES

Share it
Top