തുറക്കുളം മാര്‍ക്കറ്റ് നിര്‍മാണം അഴിമതിയില്‍ മുങ്ങിയെന്ന് ആര്‍എംപി

കുന്നംകുളം: കുന്നംകുളത്തെ തുറക്കുളം മാര്‍ക്കറ്റ് നിര്‍മാണം അഴിമതിയില്‍ മുങ്ങിയെന്ന് ആര്‍എംപി. വിഷയത്തില്‍ നഗരസഭാ ഭരണസമിതിക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പാര്‍ട്ടി നേതൃത്വം കുന്നംകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാര്‍ക്കറ്റ്  നിര്‍മാണത്തിനായി സര്‍ക്കാരില്‍ നിന്നും അനുമതി ലഭിച്ച കമ്പനിയുമായി കരാറില്‍ ഒപ്പ് വെക്കാതെ വ്യാജ ബിഒടി കമ്പനിയ്ക്ക് നിര്‍മാണ ചുമതല നല്‍കിയതിനെ തുടര്‍ന്നാണ് നിശ്ചിത സമയത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യമുായതെന്ന് ആര്‍എംപി ആരോപിക്കുന്നു.
വിഷയത്തില്‍ 2017 ല്‍ ആര്‍എംപി കൗണ്‍സിലര്‍ സോമന്‍ ചെറുകുന്ന് റിട്ട് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ഈ റിട്ടിന് മറുപടിയായി നഗരസഭയുടെ ഭാഗത്ത് നിന്നും യാതൊരു റിപ്പാര്‍ട്ടും ഹാജരാക്കാതിരുന്നതോടെ സര്‍ക്കാരിന്റെയോ ഹൈകോടതിയുടെയോ അനുമതിയില്ലാതെ തുറക്കുളം മാര്‍ക്കറ്റില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കരുതെന്നായിരുന്നു ഉത്തരവ്.
മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും നിരവധി തവണ പരാതി നല്‍കിയിട്ടും നടപടിയുായില്ലെന്ന് ആര്‍ എം പി കൗണ്‍സിലര്‍ ബിനീഷ് പറഞ്ഞു. തുടര്‍ന്ന് വിജിലന്‍സിന് പരാതി നല്‍കി. വിജിലന്‍സ് കോടതിയില്‍ അടുത്ത ദിവസം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് നേതാക്കള്‍ പറഞ്ഞു. 2 വര്‍ഷം നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ മുടങ്ങിയാല്‍ നിര്‍മാണം തടഞ്ഞ് മറ്റൊരു കമ്പനിയെ ചുമതലപ്പെടുത്താന്‍ നഗരസഭക്ക് അധികാരം ഉന്നെിരിക്കെ ഇതുവരെയും കാര്യമായ നടപടി സ്വീകരിച്ചിട്ടില്ല.
പ്രതിവര്‍ഷം രര കോടിയോളം വരുമാനമുള്ള സംസ്ഥാനത്തെ മൂന്നാമത്തെ വലിയമാര്‍ക്കറ്റായ തുറക്കുളം മാര്‍ക്കറ്റ്  വര്‍ഷം 10 ലക്ഷം രൂപക്കാണ് നഗരസഭ നല്‍കിയതെന്ന് ഇവര്‍ കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ ആര്‍എംപി സംസ്ഥാനകമ്മറ്റിയംഗം അനില്‍ എറത്ത്, നഗരസഭ കൗണ്‍സിലര്‍മാരായ, കെ എ സോമന്‍, ബീനാരവി, ബിനീഷ് പങ്കെടുത്തു.

RELATED STORIES

Share it
Top